Bahubali 2 Review

ആദ്യം തന്നെ ബാഹുബലി എന്ന ഇതിഹാസ സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കണ്ടിട്ടു കുറച്ചു ദിവസമായി പക്ഷെ ഇങ്ങനെയെങ്കിലും എഴുതിയില്ലങ്കിൽ അതു കുറഞ്ഞു പോകുമെനൊരു തോന്നൽ.
ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ S S രാജമൗലി എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ വീണ്ടും വാനോളം ഉയർത്തിയിരിക്കുന്നു. K V വിജയേന്ദ്ര പ്രസാദിന്റെ കഥയും SS രാജമൗലിയുടെ തിരക്കഥയും സംവിധാനവും ഒന്നിച്ചപ്പോൾ ഇത് മറ്റൊരു ഇതിഹാസമായി. പ്രബാസും റാണയും ഒന്നിനോന്ന് മെച്ചമായപ്പോൾ കാണികൾക്ക് അത് ആവേശമായി. അനുഷ്കയും രമ്യാ കൃഷ്ണനും അഭിനയിച്ചു തകർത്തപ്പോൾ അത് മറ്റൊരു വിസ്മയമായി. തീയറ്ററുകളിൽ ആവേശത്തിന്റെ കൊടുമുടി തീർത്തു സത്യരാജിന്റെ കട്ടപ്പ.
പൂവിന് സുഗന്ധമെന്നപോലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് ഭംഗി കൂട്ടി. Vfx എന്ന ഇന്ദ്രജാലം മഹിഴ്‌മതി എന്ന മായ ലോകത്തിൽ എത്തിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ വർണ്ണശബളമായി വസ്ത്രാലങ്കാരം കണ്ണിന് കൗതുകമാവുന്നു. യുദ്ധവും തുടർന്നുള്ള രംഗങ്ങളും സ്ക്രീനിൽ നിറഞ്ഞപ്പോൾ തീയറ്ററിൽ അത് ആവേശമായി. മൊത്തത്തിൽ പറഞ്ഞാൽ ചിത്രം ഗംഭീരം.
മറ്റ് രാജ്യങ്ങളുടെ ചിത്രങ്ങൾ മാത്രം അംഗീകരിക്കുന്നവർ ഇടയ്ക്കൊക്കെ ഈ ഇന്ത്യൻ സിനിമ കാണുന്നത് നന്നായിരിക്കും. അതുപോലെ തന്നെ വ്യാജൻ കാണുന്നതും അത് പ്രോത്സാഹിപ്പിക്കുവരോട് ഒന്നെ പറയാനുള്ളൂ ഒരുപാട്ട് പേരുടെ വിയർപ്പും കഷ്ടപ്പാടുമാണ് സിനിമകൾ അതിന് വിലയില്ലാതാക്കരുത്. മൊബയിലിലും മറ്റും കണ്ട് അതിന്റെ രസം കളയാതെ തീയറ്ററിൽ തന്നെ പോയി കാണുക.
അജിത്ത് ചന്ദ്രൻ കുഴിമതിക്കാട്.

Comments

Popular Posts